ട്രെയിന്‍ തീവെയ്പ് ശ്രമം തുടര്‍ച്ചയായി മൂന്നാം തവണ; എക്‌സിക്യൂട്ടീവ് പിന്നാലെ ഇന്റര്‍സിറ്റിയില്‍

Web Desk
1 Min Read

കോഴിക്കോട്: എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് രണ്ടുതവണ തീവെയ്പ് നടത്താന്‍ ശ്രമിച്ചതിന് പിന്നാലെ ഇന്റര്‍സിറ്റി എക്‌സ്പ്രസിലും തീവെയ്പ് നടത്താന്‍ ശ്രമം. കൊയിലാണ്ടിക്കടുത്തുണ്ടായ സംഭവത്തില്‍ യാത്രക്കാര്‍ മഹാരാഷ്ട്ര സ്വദേശിയായ 20കാരനെ പിടികൂടി റെയില്‍വേ പൊലീസില്‍ ഏല്‍പ്പിച്ചു.

city exchange

കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിനാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം തീവെക്കാന്‍ ശ്രമം നടന്നത്. യാത്രക്കാര്‍ ഉടന്‍ ഇടപെട്ട് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കസ്റ്റഡിയിലുള്ളയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

- Advertisement -
Ad image

ഏപ്രില്‍ രണ്ടിന് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീയിടാന്‍ ശ്രമിച്ച സംഭവത്തില്‍ ഷഹീന്‍ ബാഗ് സ്വദേശിയായ ഷഹരൂക് ഖാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലാണുള്ളത്. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍ ജൂണ്‍ ഒന്നിന് കൊല്‍ക്കത്ത സ്വദേശി പ്രന്‍സോണ്‍ജിത്ത് കണ്ണൂരില്‍ നിര്‍ത്തിയിട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീയിട്ട സംഭവത്തില്‍ ഭിക്ഷ ലഭിക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷംകൊണ്ട് ട്രെയിനിന് തീയിട്ടുവെന്നാണ് പൊലീസ് പറഞ്ഞത്. അതില്‍ തീവ്രവാദ ബന്ധം കണ്ടെത്താനായില്ലെന്നാണ് പൊലീസിന് നിലപാട്.

Share This Article
Leave a Comment
error: Content is protected !!