

അങ്കമാലി: തുര്‍ക്കിയിലെ പ്രഗത്ഭ ഇസ്ലാമിക ചിന്തകനായ സഈദ് നൂര്‍സിയെക്കുറിച്ചുള്ള ഗവേഷണത്തിനായി കേരള സര്‍വ്വകലാശാലയില്‍ നിന്നുള്ള ഡോക്ടറേറ്റ് നേടിയ പി എം അബ്ദുറസാഖ് വാഫിയെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അങ്കമാലി ഉപജില്ലാ കമ്മിറ്റി ആദരിച്ചു.

അത്ഭുതകരമായ ശാസ്ത്രീയ പരിശ്രമത്തിന്റെയും വിവേചനബുദ്ധിയുടെയും ഫലമായി നേടിയ ഈ നേട്ടം അറബിക് വിദ്യാഭ്യാസ മേഖലയിലും വിദ്യാഭ്യാസ സംവാദങ്ങളിലും പുതിയ ദിശകളെ തുറന്നുകൊടുക്കുന്നതാണെന്ന് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ എ ടി എഫ് സംസ്ഥാന കൗണ്‍സിലര്‍ സി എസ് സിദ്ദീഖ് പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് എളയൂര്‍ അധ്യക്ഷത വഹിച്ചു. കെ എ ടി എഫ് അങ്കമായി ഉപജില്ലയുടെ ആദരം പ്രസിഡന്റ് മുഹമ്മദ് സാലിം മേക്കാലടി ഡോ. അബ്ദുല്‍ റസാഖ് വാഫിക്ക് സമ്മാനിച്ചു. കെ എ ടി എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി, ജില്ലാ ട്രഷറര്‍ ത്വാഹ എ എം, സലിം മൈലൂര്‍, നൗഷാദ് കെ എ എന്നിവര്‍ പ്രസംഗിച്ചു.
