

ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള പ്രതിനിധി സംഘത്തെയും ആദരിക്കുന്നതിനായി ലുസൈല്‍ കൊട്ടാരത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഔദ്യോഗിക അത്താഴ വിരുന്ന് നടത്തി.

വിരുന്നിനിടെ യു എസ് പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തുകൊണ്ട് അമീര്‍ പ്രസംഗിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവരുടെ സൗഹൃദ ജനതയുടെ താത്പര്യങ്ങള്‍ നിറവേറ്റുന്നതിനായി നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പല മേഖലകളിലും പ്രത്യേകിച്ച് ഊര്‍ജ്ജത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണം അമീര്‍ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, ഹോസ്പിറ്റാലിറ്റി മേഖലകള്‍ ഉള്‍പ്പെടെ അമേരിക്കയിലെ മറ്റ് പ്രധാന ഖത്തരി നിക്ഷേപങ്ങളിലേക്കും അമീര്‍ ചൂണ്ടിക്കാട്ടി.
മേഖലയിലും ലോകത്തും സമാധാനം കൈവരിക്കുന്നതിനുള്ള ഖത്തറിന്റെയും അമേരിക്കയുടെയും അവരുടെ ജനങ്ങളുടെയും പ്രതിബദ്ധത അമീര്‍ സ്ഥിരീകരിച്ചു. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും എല്ലാ ജനങ്ങളേയും പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനും എല്ലാ ബന്ദികളുടെ മോചനം ഉറപ്പാക്കാനും ഇരു രാജ്യങ്ങളുടെയും സംയുക്ത നയതന്ത്ര ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസംഗത്തില്‍ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും അമീറിന് നന്ദി പറഞ്ഞു. ഖത്തര്‍ സന്ദര്‍ശിച്ച ആദ്യത്തെ യു എസ് പ്രസിഡന്റ് ആയതിലുള്ള സന്തോഷം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഖത്തര്‍ സന്ദര്‍ശിച്ചതില്‍ അമീറുമായുള്ള സൗഹൃദത്തില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും ഖത്തറിന്റെ നവോഥാനവും വികസനവും കെട്ടിപ്പടുക്കുന്നതില്‍ അമീറിന്റെ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു.
2026 ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിലും സംഘടിപ്പിക്കുന്നതിലുമുള്ള അനുഭവത്തില്‍ നിന്ന് പ്രയോജനം നേടുന്നതിനൊപ്പം ഇറാനുമായുള്ള ചര്‍ച്ചകളില്‍ അവരുടെ സഹായം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഫലസ്തീന്‍ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതില്‍ ഖത്തറിന്റെ പങ്കിനെ അദ്ദേഹം പരാമര്‍ശിച്ചു.
വിരുന്നില്‍ ശൈഖ ജവാഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍ താനിയും പങ്കെടുത്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, മന്ത്രിമാര്‍, ശൈഖുമാര്‍, വിശിഷ്ട വ്യക്തികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍ എന്നിവരും പങ്കെടുത്തു.

