രാജ്യസുരക്ഷ ഉറപ്പാക്കാന്‍ സമഗ്ര നടപടിയുമായി ആഭ്യന്തര മന്ത്രാലയം

Web Desk
1 Min Read

മനാമ: വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടരുന്നതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ തടയുന്നതിന് സുരക്ഷാ സേനകള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

city exchange

സുരക്ഷാ സേനകള്‍ ഉയര്‍ന്ന ജാഗ്രതയും നിയന്ത്രണവും പ്രകടിപ്പിച്ചുവെന്നും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികള്‍ അനുസരിച്ച് വേഗത്തില്‍ ഇടപെട്ടുവെന്നും മന്ത്രാലയം അറിയിച്ചു. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പൊലീസ് സേനയെ അതിവേഗം വിന്യസിക്കുകയും കൃത്യമായ സുരക്ഷാ വലയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

നശിപ്പിച്ച മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ സിവില്‍ ഡിഫന്‍സ് വിഭാഗം ത്വരിത ഗതിയില്‍ നീക്കം ചെയ്യുകയും അപകട സാധ്യതകള്‍ ഒഴിവാക്കുകയും ചെയ്തു. പൊതുസുരക്ഷ ഉറപ്പാക്കാന്‍ മുന്നറിയിപ്പ് സംവിധാനങ്ങളും സജീവമാക്കിയിരുന്നു.

ട്രാഫിക് വിഭാഗം വാഹന ഗതാഗതം നിയന്ത്രിച്ച് അടിയന്തര വാഹനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തു വെച്ച്തന്നെ ചികിത്സ നല്‍കാനും ആശുപത്രികളുമായി സഹകരിക്കാനും സജ്ജമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image

രാജ്യത്തിന്റെ സുരക്ഷയില്‍ യാതൊരു വിധ വിട്ടുവീഴ്ചയും ഇല്ലെന്ന ശക്തമായ സന്ദേശം ഈ ഏകോപിത പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നതായി ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!