പരിഭ്രാന്തി പരത്തരുത്; നിലവിലുള്ള അവസ്ഥയെ കുറിച്ച് പത്മശ്രീ എം എ യൂസഫലിയുടെ വീഡിയോ സന്ദേശം

Web Desk
1 Min Read

ഇല്ലാത്ത കാര്യങ്ങളുണ്ടാക്കി നാട്ടിലുള്ള ബ്ന്ധുക്കളെ പരിഭ്രാന്തിപ്പെടുത്താതിരിക്കുക. അത്തരത്തിലുള്ള വലി പരിഭ്രാന്തികളൊന്നും ഗള്‍ഫിലില്ല. ഈ സമയത്ത് ആവശ്യമില്ലാത്ത കിംവദന്തികളും നിര്‍മിത ബു്ദ്ധി സൃഷ്ടികളും പ്രചരിപ്പിക്കാതിരിക്കുക. ഗള്‍ഫിലെ സംഗതികളാണെന്ന് പറഞ്ഞു പലരും പലതും ടെലികാസ്റ്റും ചെയ്യുന്നുണ്ട്.

city exchange

ഈ രാജ്യത്തിന് ഒന്നും സംഭവിക്കരുതേയെന്ന് എല്ലാ മതവിശ്വാസികളും പ്രാര്‍ഥിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കും അവിടുത്തെ ഭരണാധികാരികള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയെന്നത് നമ്മുടെ കടമയാണ്. ഈ രാജ്യങ്ങള്‍ക്ക് ഒന്നും സംഭവിക്കരുതേയെന്ന് നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം.

നിലവിലുള്ള അവസ്ഥകളെ കുറിച്ച് അനാവശ്യമായ പരിഭ്രാന്തി പരത്തുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാതിരിക്കുക. ജി സി സി രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കറിയാം, അവരുടെ രാജ്യങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ എന്തൊക്കെയാണെന്ന്. അതിനാവശ്യമായ കഴിവും സമ്പത്തും ബുദ്ധിയും ദീര്‍ഘദൃഷ്ടിയുമുള്ളവരാണ് ഭരണാധികാരികള്‍.

മലയാളം മാധ്യമങ്ങള്‍ മാത്രമാണ് ഏറ്റവും തീവ്രമായി ഇപ്പോഴത്തെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് ഒരു യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞത്. കേരളത്തിലെ ഓരോ വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ളതുകൊണ്ടാണ് അങ്ങനെയുണ്ടാകുന്നതെന്നാണ് അവരോട് പറഞ്ഞത്.

- Advertisement -
Ad image

സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മാത്രം പങ്കുവെക്കാന്‍ ശ്രമിക്കുക. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ പിടിയിലായാല്‍ അതിന്റെ ഫലങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വരും.

ആവശ്യമില്ലാത്ത വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക. ഗള്‍ഫ് ഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ വളരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.

നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുകയും കിംവദന്തികള്‍ അവതരിപ്പിക്കാതിരിക്കുകയും ചെയ്യാതിരിക്കുക. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ഒന്നിനും നിലവില്‍ കുറവുകളൊന്നുമില്ല.

പല രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഗള്‍ഫില്‍ കഴിയുന്നത്. തങ്ങളുടെ പൗരന്മാരേയും മറ്റു രാജ്യങ്ങളിലെ പൗരന്മാരേയും ചേര്‍ത്തുപിടിക്കുന്നവരാണ് ഗള്‍ഫ് ഭരണാധികാരികള്‍.

ദൈവത്തോട് പ്രാര്‍ഥിക്കുന്നു. റമദാന്‍ ആശംസകള്‍ നേരുന്നു.

Share This Article
Leave a Comment
error: Content is protected !!