

ദോഹ: കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ‘നമ്മടെ പാലക്കാട്’ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഹെല്‍ത്ത് വിംങിന്റെ നേതൃത്വത്തില്‍ കെ എം സി സി സ്റ്റേറ്റ് ഹെല്‍ത്ത് വിങ്ങിന്റെ സഹകരണത്തോടെ ആരംഭിച്ച ദീര്‍ഘകാല ആരോഗ്യ സംരക്ഷണ പദ്ധതിയായ ബീറ്റ്‌സിന്റെ ആദ്യഘട്ടം വിജയകരമായി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ പ്രാഥമിക മെഡിക്കല്‍ പരിശോധന ക്യാമ്പും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക കിഡ്‌നി രോഗ വാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കിഡ്‌നി അവബോധ ക്ലാസും തുമാമ കെ എം സി സി ഹാളില്‍ സംഘടിപ്പിച്ചു.

ക്ലാസിന് സംസ്ഥാന മെഡിക്കല്‍ വിംഗ് ചെയര്‍മാന്‍ ഡോ. ഷഫീക് താപ്പി നേതൃത്വം നല്‍കി. ജീവിതശൈലി രോഗങ്ങള്‍ പ്രവാസികളില്‍ ഭീതിജനകമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അതിന് മുന്നൊരുക്കം നടത്തുന്നതിന് ബീറ്റ്‌സ് പോലുള്ള പദ്ധതികള്‍ പ്രവാസി സമൂഹത്തിന് ഏറെ സഹായകരമാകുന്നു എന്ന് ഡോ. ഷഫീക് താപ്പി പറഞ്ഞു. മികച്ച സംഘാടനത്തിന് അദ്ദേഹം കമ്മിറ്റിയെ അഭിനന്ദിച്ചു.

കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. അന്‍വര്‍, ജില്ലാ പ്രസിഡണ്ട് ജാഫര്‍ സാദിക്ക് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഉപദേശക സമിതി അംഗം കെ വി മുഹമ്മദ്, സംസ്ഥാന സെക്രട്ടറി വി ടി എം സാദിഖ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ അമീര്‍ കുസ്രു നന്ദി പറഞ്ഞു.

പരിപാടിയില്‍ പ്രമുഖ ഡോക്ടര്‍മാരായ ഡോ. റാഷാ അബ്ദുറഹ്മാന്‍, ഡോ. നൗജാസ്, ഡോ. നവാസ്, ഡോ. സമീഹ്, ഡോ. അസ്ഹര്‍, ഡോ. ജലീല്‍, ഡോ. ഫര്‍ഹാന്‍, ഡോ. ഫാസില്‍, ഡോ. മുസ്തഫ, ഡോ. ഹശിയത്തുള്ള, ഖത്തര്‍ ഡയബറ്റിക്ക് അസോസിയേഷന്‍ പ്രതിനിധി ഡോ. അഹമ്മദ് ഏലസ്യൂറ്റി, അഷ്റഫ് നാസര്‍, നഴ്‌സുമാരായ ഇജാസ് അഹമ്മദ്, അഭിനീത് ടി വി, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ഫിറോസ്, സ്‌പോണ്‍സര്‍മാരായ വെല്‍കയര്‍, കെയര്‍ ആന്റ് ക്യൂര്‍ പ്രതിനിധികളും പങ്കെടുത്തു.
ജില്ലാ കെ എം സി സി ഭാരവാഹികളായ അമീര്‍ തലക്കശേരി, റസാഖ് ഒറ്റപ്പാലം, അഷ്റഫ് പുളിക്കല്‍, അസര്‍ പള്ളിപ്പുറം, സിറാജുല്‍ മുനീര്‍, ഷാജഹാന്‍, നസീര്‍ പുളിക്കല്‍, സ്റ്റേറ്റ് ഹെല്‍ത്ത് വിംഗ് ഭാരവാഹികളായ ലുത്ഫി, അക്ബര്‍, നബീല്‍, സീക് കോര്‍ഡിനേറ്റര്‍ നിസാര്‍ ചെറുവത്തൂര്‍, ജില്ലാ ഹെല്‍ത്ത് വിംഗ് ഭാരവാഹികളായ റഹീസ് ചെമ്പന്‍, ഫൈസല്‍ പി പി, ഷബീര്‍ ടി കെ, സാദിഖ് കോങ്ങാട്, ആസാദ് പട്ടാമ്പി, അജ്മല്‍ ഒറ്റപ്പാലം, ഷമീര്‍ മണ്ണാര്‍ക്കാട്, സൈദ് കോങ്ങാട്, സല ഷൊര്‍ണൂര്‍, ജിനാസ് പട്ടാമ്പി, മൊയ്ദീന്‍ കുട്ടി, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ യൂസഫ് പനംകുറ്റി, ബഷീര്‍ എം കെ, സിദ്ധീക്ക് കെ പി ടി, ബഷീര്‍ തൃത്താല, ഉമ്മര്‍ ഒറ്റപ്പാലം, നാസര്‍ കെ വി, മജീദ് ആലത്തൂര്‍, അന്‍ഫല്‍ കെ പി ടി, സുഹൈല്‍ കുമ്പിടി, ജന്‍സര്‍, ബീറ്റ്സ് കോര്‍ഡിനേറ്റര്‍മായ ഫായിസ് ആനക്കര, ഷബീര്‍ എ പി, മുര്‍ഷിദ് തൃത്താല, ഹിബത്തുല്ല ഷൊര്‍ണൂര്‍, സൈദലവി, ഫൈസല്‍ പി പി, അസൈനാര്‍ ഷൊര്‍ണൂര്‍, സക്കിര്‍ കെ പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

