നാടന്‍പാട്ടിലൂടെ ശ്രദ്ധേയനായ രാജേഷ് കരിവന്തല ഖത്തറില്‍ നിര്യാതനായി

Web Desk
1 Min Read

ദോഹ: നാടന്‍ പാട്ടുകളുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന പ്രവാസി മലയാളി രാജേഷ് കരിവന്തല നിര്യാതനായി. പനി ബാധിച്ച് ചികിത്സയിലായിരുന്നു.

city exchange

ഖത്തറില്‍ ഖിലാല്‍ എന്ന സര്‍ക്കാര്‍ സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ട് മാസത്തെ അവധി കഴിഞ്ഞ് ഏതാനും ദിവസം മുമ്പാണ് നാട്ടില്‍ നിന്നും മടങ്ങി എത്തിയത്. പനി ബാധിച്ച് രണ്ടു ദിവസം ചികിത്സയിലായിരുന്ന രാജേഷ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി താമസ സ്ഥലത്തേക്ക് മടങ്ങിയതിന് പിന്നാലെയായിരുന്നു മരണം.

ചൊവ്വാഴ്ച വൈകിട്ട് ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ രാജേഷിനെ ബുധനാഴ്ച രാവിലെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് താമസ സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസെത്തി തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!