Connect with us

Featured

ശനിയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ

Published

on


ദോഹ: രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ശനിയാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് തെക്കന്‍ പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
വാരാന്ത്യത്തിലെ കാലാവസ്ഥാ പ്രവചനത്തില്‍ ക്യു എം ഡി പറയുന്നത് ഓഗസ്റ്റ് 9ന് ആദ്യം മൂടല്‍മഞ്ഞുള്ള കാലാവസ്ഥയായിരിക്കുമെന്നും 32 മുതല്‍ 37 ഡിഗ്രി സെന്റിഗ്രേഡ് വരെ താപനിലയുള്ള ചൂടും ഈര്‍പ്പവും ആയിരിക്കുമെന്നുമാണ്.

ശനിയാഴ്ച കാലാവസ്ഥ ആദ്യം മൂടല്‍മഞ്ഞ് നിറഞ്ഞതായിരിക്കും. കൂടാതെ തെക്കന്‍ പ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഭാഗികമായി മേഘാവൃതമായിരിക്കും. താപനില 32 ഡിഗ്രി സെല്‍ഷ്യസിനും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഈ ദിവസം മോശം ദൃശ്യപരത പ്രതീക്ഷിക്കുന്നു.


error: Content is protected !!