പാരീസ്: പ്യൂര്‍ട്ടോറിക്കോയുടെ ഡാരിയന്‍ ക്രൂസിനെതിരെ നേടിയ വിജയത്തിത്തോടെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ ഇന്ത്യയുടെ അമന്‍ സെഹ്രാവത് വെങ്കല മെഡല്‍ നേടി. പാരീസ് ഗെയിംസില്‍ ഇന്ത്യയുടെ ആറാമത്തെ മെഡലും അഞ്ചാമത്തെ വെങ്കലവുമാണ് സെഹ്രാവത്തിന്റേത്.