വില്ല്യാപ്പള്ളിയുടെ കേളോത്ത് മൊയ്തു മാസ്റ്റര്‍ നിര്യാതനായി

Web Desk
1 Min Read

വടകര: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും വില്ല്യാപ്പള്ളി എം എല്‍ പി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രധാനാധ്യാപകനുമായിരുന്ന വില്ല്യാപ്പള്ളി കേളോത്ത് മൊയ്തു നിര്യാതനായി. 95 വയസ്സായിരുന്നു.

city exchange

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ഡി സി സി അംഗവുമായിരുന്നു. ദീര്‍ഘകാലം കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു. തോടന്നൂര്‍ ബിഡിസി അംഗം, കടത്തനാട് വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, മേമുണ്ട ഹൈസ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം, വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറി, മലാറക്കല്‍ മഹല്ല് സെക്രട്ടറി തുടങ്ങി വിവിധ കമ്മിറ്റികളുടെ ഭാരവാഹിയായിരുന്നു.

ഭാര്യ: പരേതയായ ആയിഷ. മക്കള്‍: മുഹമ്മദ്, മജീദ്, സുലൈഖ, ഫാത്തിമ. മരുമക്കള്‍: ആയിശ, സാറ, പരേതരായ സൂപ്പി, കുഞ്ഞമ്മദ്. മയ്യത്ത് നമസ്‌ക്കാരം ഇന്ന് രാത്രി ഒന്‍പത് മണിക്ക് മലാറക്കല്‍ ജുമാമസ്ജിദിലും രാത്രി ഒന്‍പതരയ്ക്ക് പറമ്പില്‍ പള്ളിയിലും നടക്കും.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

- Advertisement -
Ad image

കേളോത്ത് മൊയ്തുവിന്റെ നിര്യാണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. അരനൂറ്റാണ്ടു കാലമായി തന്റെ ആത്മ ജ്യേഷ്ഠസഹോദരന്റെ സ്ഥാനത്തായിരുന്നു മൊയ്തു മാസ്റ്ററെന്ന് അദ്ദേഹം പറഞ്ഞു. മൊയ്തു മാസ്റ്ററുടെ സത്യസന്ധതയും നീതി ബോധവും രാഷ്ട്രബോധവും രാഷ്ട്രീയ ബോധവും എടുത്തു പറയേണ്ടതാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

വലിയ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് വില്ല്യാപ്പള്ളി പോലൊരു ഗ്രാമത്തില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും നടത്തിയ ത്യാഗോജ്ജ്വല പ്രവര്‍ത്തനം നടത്തിയ വ്യക്തിത്വമായിരുന്നു മൊയ്തു മാസ്റ്റര്‍.

എ കെ ആന്റണി, വി എം സുധീരന്‍, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, എ സി ഷണ്‍മുഖദാസ്, സിറിയക് ജോണ്‍ തുടങ്ങിയ നേതാക്കളുമായി വളരെ അടുത്ത ബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു.

ഐ മൂസ, കോട്ടയില്‍ രാധാകൃഷ്ണന്‍, രാധാകൃഷ്ണന്‍ കാവില്‍, സി പി ബിജു പ്രസാദ്, ബവിത്ത് മലോല്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, ശശിധരന്‍ കരിമ്പനപ്പാലം, സതീശന്‍ കുരിയാടി, പി സി ഷീബ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!