ഐ എന്‍ ടി യു സി പഠന ക്യാമ്പ് 31ന്

Web Desk
1 Min Read

ആലുവ: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴിലാളികളുടെ സംഘടനയായ കേരള സിവില്‍ ഏവിയേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ (ഐ എന്‍ ടി യു സി) നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി ഒക്ടോബര്‍ 31ന് ഏകദിന പഠന ക്യാമ്പ് നടത്തും. രാവിലെ ഒന്‍പത് മണിക്ക് തോട്ടുമുഖം വൈ എം സി എ ക്യാമ്പ് സൈറ്റിലാണ് പരിപാടി.

city exchange

ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന്‍ എം പി, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അന്‍വര്‍ സാദത്ത് എം എല്‍ എ, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി എന്നിവര്‍ പങ്കെടുക്കും.

ഇന്ത്യാ ചരിത്രവും ഗതിവിഗതികളും എന്ന വിഷയത്തില്‍ എ ഐ സി സി അഖിലേന്ത്യാ ട്രെയിനര്‍ പി കെ അബ്ദുല്‍ റഷീദ് ക്ലാസെടുക്കും. ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളും മാറ്റങ്ങളും എന്ന വിഷയത്തില്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ (റിട്ടയേര്‍ഡ്) ശശി പ്രകാശും ക്ലാസെടുക്കും.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!