

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 98,77,000 രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചെങ്ങമനാട് പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ തുരുത്തുമ്മല്‍ ഗവണ്‍മെന്റ് കെ വൈ എല്‍ പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. തുരുത്ത് നിവാസികളുടെ വലിയൊരു സ്വപ്നമാണ് ഈ സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മാണത്തിലൂടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം നഹാസ് കളപ്പുരയില്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി അശോകന്‍, പഞ്ചായത്ത് അംഗങ്ങളായ ജയ മുരളീധരന്‍, ലതാ ഗംഗാധരന്‍, നിഷ ടീച്ചര്‍, സുധീഷ് തൊമ്മച്ചാട്ട്, പി ഡബ്ല്യു ഡി അസിസ്റ്റന്റ് എക്്‌സിക്യൂട്ടീവ്. എഞ്ചിനീയര്‍ രാജേഷ്, പി ടി എ പ്രസിഡന്റ് ഹാഷിം, മറ്റു രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സിജ നന്ദി പറഞ്ഞു.
