നാലാമത് അന്താരാഷ്ട്ര കോവളം മാരത്തണ്‍ സെപ്തംബര്‍ 13ന്

Web Desk
1 Min Read

തിരുവനന്തപുരം: നാലാമത് അന്താരാഷ്ട്ര കോവളം മാരത്തണ്‍ സെപ്തംബര്‍ 13ന് നടക്കും. രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നും ആറ് രാജ്യങ്ങളില്‍ നിന്നുമായി ഏകദേശം 3,000 റണ്ണര്‍മാര്‍ മാരത്തണില്‍ പങ്കെടുക്കും. ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം മാനസികരോഗ്യവും ലഹരിവിരുദ്ധ ബോധവത്കരണവും ഈ വര്‍ഷത്തെ കോവളം മരത്തോണിന്റെ പ്രധാന സന്ദേശങ്ങളാണ്. ആരോഗ്യമുള്ള ശരീരം, ആരോഗ്യകരമായ മനസ്സ്, ആരോഗ്യകരമായ സമൂഹം എന്ന സന്ദേശമാണ് ഇത്തവണത്തെ കോവളം മാരത്തണിന്റെ മുദ്രാവാക്യം.

city exchange

നാലാം വര്‍ഷത്തിലേയ്ക്ക് എത്തിനില്‍ക്കുന്ന അന്താരാഷ്ട്ര എയിംസ് സര്‍ട്ടിഫൈഡ് കോവളം മാരത്തണ്‍ ഇതിനകം ദേശീയതലത്തില്‍ ശ്രദ്ധേയമായ ദീര്‍ഘദൂര ഓട്ടമായി വളര്‍ന്നു കഴിഞ്ഞു. ആഭ്യന്തര വകുപ്പിന്റെ തൂഫാന്‍ പദ്ധതിയുമായും ഈ വര്‍ഷത്തെ കോവളം മാരത്തണ്‍ സഹകരിക്കുന്നു. ലഹരിമുക്ത കേരളത്തിനും ലഹരിമുക്ത ഇന്ത്യയ്ക്കുമായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്.

വിവിധ തലത്തിലുള്ള കായികക്ഷമതയുള്ളവര്‍ക്കും വിവിധ പ്രായക്കാര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ നിരവധി വിഭാഗങ്ങളാണ് കോവളം മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ മാരത്തണ്‍ ചരിത്രത്തില്‍ ആദ്യമായി ഒരു റോബോട്ട് മരത്തണില്‍ പങ്കെടുക്കുന്നു എന്ന സവിശേഷത കൂടിയുണ്ട് ഈ കോവളം മാരത്തണിന്.

ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കെ റണ്‍, 5 കെ ഫണ്‍ റണ്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സൂപ്പര്‍ റണ്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായിട്ടാണ് കോവളം മാരത്തോണ്‍ നടക്കുക. നിഷ്, എന്‍ സി എസ് സി നാലാഞ്ചിറ എന്നിവരുടെ സഹകരണത്തോടെയാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള സൂപ്പര്‍ റണ്‍ സംഘടിപ്പിക്കുന്നത്.

- Advertisement -
Ad image

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ഇന്ത്യന്‍ നേവി, വിവിധ പൊലീസ് സേനകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മാരത്തണില്‍ പങ്കെടുക്കും. വിവിധ കഴിവുകളുള്ളവര്‍ക്ക് ഒരുമിച്ച് പങ്കെടുക്കാനും ഫിറ്റ്‌നസ് ആഘോഷിക്കാനും റണ്ണിംഗിന്റെ അനുഭവം പങ്കിടാനും കഴിയുന്ന തരത്തിലുള്ള ഒരു വേദിയാക്കി മാരത്തണിനെ മാറ്റുകയാണ് ലക്ഷ്യം.

Share This Article
Leave a Comment
error: Content is protected !!