
കോട്ടയം: ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷി മാത്യുവും നിര്‍മ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന സിനിമയായ ദൈവത്താന്‍ കുന്ന് സെപ്റ്റംബര്‍ 18ന് റിലീസ് ചെയ്യുന്നു.

കാലാകാലങ്ങളായി മനുഷ്യന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ പറയുന്നത്. പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു പ്രമേയം കൂടിയാണ് ഈ സിനിമ.

ദിനേശ് പ്രഭാകര്‍ ഈ ചിത്രത്തില്‍ നായകനാകുന്നു. സോമു മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, ജിന്‍സി, മാസ്റ്റര്‍ അര്‍ണ്ണവു, മാസ്റ്റര്‍ മുന്ന, ബേബി ദേവിക, ലിബിക തുടങ്ങിയവരാണ് അഭിനേതാക്കള്‍.
രചന- ശ്രീ പാര്‍വതി, ക്യാമറ- രാജേഷ് പീറ്റര്‍, മേക്കപ്പ്- പട്ടണം റഷീദ്, പട്ടണം ഷാ, കോസ്റ്റ്യുംസ്- ഇന്ദ്രന്‍സ് ജയന്‍, എഡിറ്റിങ്- വി സാജന്‍, സംഗീതം- മോഹന്‍ സിതാര, ബാക്ക് ഗ്രൗണ്ട് മ്യൂസിക്- ബിജിബാല്‍, ഗാനം- അന്‍വര്‍ അലി, സ്മിത പിഷാരടി, സ്റ്റില്‍സ്- ഹാരിസ് കാസിം, കലാ സംവിധാനം- ജി ലക്ഷ്മണ്‍ മാലം, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് കെ എസ്, പോസ്റ്റര്‍ ഡിസൈന്‍- ബോസ് മാലം,
ബാനര്‍- സോമ ക്രിയേഷന്‍സ്.

