ഉദയംകാത്ത് റിലീസിനൊരുങ്ങി

Web Desk
2 Min Read

കോട്ടയം: മയക്കു മരുന്നിനെതിരെ ശബ്ദമുയര്‍ത്തി ലഹരിക്കെതിരെ പോരാട്ടം തന്നെ നടത്തുന്ന സിനിമയാണ് ഉദയം കാത്ത്. പദ്മ കൃഷ്ണന്‍ അയ്യര്‍ സംവിധാനം ചെയ്യുകയും ജോസ് കുടിലില്‍ ( കുറുപ്പന്തറ) നിര്‍മ്മിക്കുകയും ചെയ്ത ഈ സിനിമ പ്രദര്‍ശനത്തിന് തയ്യാറാകുന്നു.

city exchange

പൈതൃകം നിറഞ്ഞ ഒരു ഗ്രാമത്തിലേക്ക് എവിടെ നിന്നോ നടന്നു വന്ന ഒരു അനാഥ സ്ത്രീ. ഭ്രാന്തി കുഞ്ഞമ്മ എന്നാണ് അവരെ ആ ഗ്രാമം മുഴുവനും ഇപ്പോള്‍ വിളിക്കുന്നത്. എങ്ങിനെ അവര്‍ അനാഥ യായി….? എങ്ങിനെ അവര്‍ ഭ്രാന്തിയായി….? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നത് ഈ സിനിമയാണ്.

തെരുവ് ഗായകനായ പപ്പന്‍ എപ്പോഴോ ഒരു കഞ്ചാവ് കച്ചവടക്കാരന്റെ സഹായിയായി ജീവിതം തുടങ്ങിയിരുന്നു. ഇന്നിപ്പോള്‍ ആധുനിക ലഹരി മാഫിയയുടെ പിടിയില്‍ അകപ്പെട്ടു പോയിരിക്കുകയാണ് ആ ഗ്രാമം. ഫിറോസ് എന്ന് പേരുള്ള ശക്തനായ ഒരു ചെറുപ്പക്കാരന്റെ വരവോടെ ആ ഗ്രാമത്തില്‍ ചിലതൊക്കെ സംഭവിച്ചു. ആ കഥയാണ് ‘ഉദയം കാത്ത്’ എന്ന സിനിമയിലൂടെ സംവിധായകന്‍ പറയുന്നത്.

നിര്‍മ്മാതാവ് ജോസ് കുടിലില്‍ അമേരിക്കന്‍ മലയാളിയാണ്. പുറം രാജ്യത്ത് ജീവിക്കുമ്പോഴും മയക്കുമരുന്നിന്റെ ഉപയോഗം മൂലം ചില കുടുംബം തകര്‍ന്നു പോകുന്ന അനുഭവങ്ങള്‍ ഇദ്ദേഹം നേരില്‍ കണ്ടിട്ടുണ്ടെന്നും സമൂഹം ഇനിയെങ്കിലും ഈ ദുരന്തങ്ങളില്‍ നിന്നും കര കയറണമെന്ന് ആഗ്രഹിച്ചിട്ടും കൂടിയാണ് ഇത്തരമൊരു പ്രമേയം സിനിമയാക്കാന്‍ തീരുമാനിച്ചതെന്നും നിര്‍മ്മാതാവ് പറയുകയുണ്ടായി.

- Advertisement -
Ad image

ജോസ് കെ എബ്രഹാം, ഹരിലാല്‍, സതീഷ് കല്ലും കുളം, ജോസുകുട്ടി, ജോര്‍ജ് കുടിലില്‍, മോസ്സസ് തോമസ്, ജിഷ്ണു, ദീപ്തി ദേവ്, ബിന്ദു കെ ജയന്‍, ഡീയോള്‍ മാലി, സുനിത, കോട്ടയം പൊന്നു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

ക്യാമറ- നൗഫസ് നൗഷാദ്, സംഗീതം- സി രാജി, ശിവ പ്രസാദ്, അനുരാജ്, ഗാനങ്ങള്‍- ക്ഷേമ തോമസ്, രമേശ് മുവാറ്റുപുഴ, ബാനു വിക്രമന്‍ നായര്‍, എഡിറ്റിങ്- ജിബീഷ് ടീം മീഡിയ, ബാനര്‍ ഒഫീഷ്യല്‍ ഗാര്‍ഡിയന്‍സ്.

സിനിമയുടെ സെന്‍സറിങ് കഴിഞ്ഞു. യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളതെന്നു സംവിധായകന്‍ പറഞ്ഞു. ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യത്തക്ക വിധത്തില്‍ അണിയറ ജോലികള്‍ പുരോഗമിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!