‘സഖാവിന്റെ പ്രിയസഖി’ ആക്ഷന്‍ പ്രൈം ഒ ടി ടിയില്‍

Web Desk
2 Min Read

കൊച്ചി: ജനപ്രിയ സിനിമയുടെ ബാനറില്‍ അര്‍ഷാദ് കോടിയില്‍ നിര്‍മിച്ച ‘സഖാവിന്റെ പ്രിയ സഖി’ ആക്ഷന്‍ പ്രൈം ഒ ടി ട.യില്‍ റിലീസായി. കണ്ണൂരിന്റെ വിപ്ലവ രാഷ്ട്രീയ പശ്ചാതലത്തിലൊരുങ്ങുന്ന കുടുംബ കഥയാണിത്. സമൂഹത്തില്‍ സ്ഥിതി സമത്വം പുലരണമെന്ന സ്വപ്നത്തിനു വേണ്ടി പോരാടുന്ന പുരുഷനോട് തോളോട് തോള്‍ ചേരുന്ന സ്ത്രീകള്‍ കുടുംബത്തിന്റെ നിലനില്‍പിന്നായി നടത്തുന്ന പോരാട്ടവും ഈ ചിത്രം വരച്ചുകാട്ടുന്നു. ഒരു പുരുഷന്റെ വിജയത്തിനു പുറകിലൊരു സ്ത്രീ ഉണ്ടെന്നു പറയുന്നതിനെക്കാള്‍ ശക്തമായ ഭാഷയില്‍ ഒരോ കുടുംബ വിജയത്തിനു പുറകിലും സ്ത്രീകള്‍ തന്നെ എന്നു കൂടി ഈ സിനിമ പ്രേക്ഷകനെ ഓര്‍മിപ്പിക്കുന്നു. വളച്ചുകെട്ടില്ലാതെ രാഷ്ട്രീയം പറയുന്ന മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ രാഷ്ട്രിയ ചിത്രമാണ് ‘സഖാവിന്റെ പ്രിയ സഖി’.

city exchange


നാടിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച സഖാവ് ബാലചന്ദ്രന്‍ എന്ന ശക്തമായ കഥാപാത്രമായി സുധീര്‍ കരമനയും കുടുംബത്തിന്റെ അത്താണിയായ ഭാര്യ രോഹിണിയായി ഉത്തരേന്ത്യന്‍ താരം നേഹാ സക്സേനയും മുറച്ചെറുക്കനായ ചിത്രകാരനായി ഷൈന്‍ ടോം ചാക്കോയും എത്തുന്നു. മലയാളത്തിലെ അഭിനയ പ്രതിഭകളായ ഇന്ദ്രന്‍സ്, സലിം കുമാര്‍, ഷാജോണ്‍ കലാഭവന്‍, ഹരീഷ് കണാരന്‍, സുനില്‍ സുഗത, കൊച്ചുപ്രേമന്‍, അനൂപ് ചന്ദ്രന്‍, മേഘാ മത്തായ്, കുളപുള്ളി ലീല, ആരതി, അനിലാ ശ്രീകുമാര്‍, ചെമ്പില്‍ അശോകന്‍, അമ്പിളി പ്രതാപ്, രാഹുല്‍, അമിത് ജോളി, മുരളി മാം ഗോലി, ദിലീപ് പൊന്നാനി, ജോളി ബാസ്റ്റിന്‍, ശിബി തുടങ്ങിയവരോടൊപ്പം സുരഭി ലക്ഷ്മി വേറിട്ടൊരു ഗെറ്റപ്പിലാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.


ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയനായ കെ ജി രതീഷാണ് ഛായാഗ്രഹകന്‍. റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പാട്ടെഴുതി. എം ജി ശ്രീകുമാര്‍, മൃദുല വാര്യര്‍, ദേവാനന്ദ്, ശ്വേതാ അശോക്, ശ്രീലക്ഷ്മി, സതീഷ്, ഹരികുമാര്‍ എന്നിവരാണ് പാടുന്നത്. ഹരികുമാര്‍ ഹരേ റാം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പ്രണയവും പാട്ടും പടയോട്ടവും മഴപ്പെയ്ത്തും വൈകാരിക മുഹൂര്‍ത്തങ്ങളുമെല്ലാം നിറഞ്ഞ സമ്പൂണ്ണ എന്റര്‍ടൈനറായ ‘സഖാവിന്റെ പ്രിയ സഖി’യ്ക്ക് സംഘട്ടനമൊരുക്കുന്നത് തെന്നിന്ത്യയിലെ പ്രഗത്ഭ ഫയ്റ്റ് മാസ്റ്ററായ ജോളി ബാസ്റ്റിനാണ്.

- Advertisement -
Ad image

കോസ്റ്റ്യൂം കെ ആര്‍ അരവിന്ദന്‍, ആര്‍ട് സജീവ്, സ്റ്റില്‍സ് പ്രവിന്‍ തൃപ്രയാര്‍, റി റിക്കാര്‍ഡിംഗ് സജന്‍ കെ. റാം സംഗീതം ഹരികുമാര്‍ ഹരേറാം, വാര്‍ത്ത ഷെജിന്‍ ആലപുഴ, അനിന്റോ, സഹസംവിധാനം മജീദ് ശിവപുരം, രവീണ്‍ ബാബു, നൗഷിദ് ആലിക്കുട്ടി, അനില്‍ തുമ്രി, സ്റ്റുഡിയോ ചിത്രാഞ്ജലി എന്നിവരും എഡിറ്റിംഗ് ഹരി ജി നായരും നിര്‍വഹിച്ചു. ‘സഖാവിന്റെ പ്രിയസഖി’യുടെ എക്സിക്യൂട്ടീവ് നിര്‍മാണം ഖാലിദ് ചെര്‍പ്പുളശേരി, സി കെ കൃഷ്ണദാസ്, സി എം സിറാജ്, ഷാനു തുടങ്ങിയവരാണ്.

Share This Article
Leave a Comment
error: Content is protected !!