കാബൂളില്‍ വീണ്ടും സ്‌ഫോടനം

Web Desk
1 Min Read

കാബൂള്‍: വീണ്ടും സ്‌ഫോടനമുണ്ടാകുമെന്ന് അമേരിക്ക നല്കിയ മുന്നറിയിപ്പിന് പിന്നാലെ വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങളും അഫ്ഗാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് വീണ്ടും സ്ഫോടനമുണ്ടായത്.
വിമാനത്താവള ഗേറ്റിന് സമീപവും യു എസ് എംബസിക്കു സമീപവും സ്‌ഫോടനമുണ്ടാകാനാണ് സാധ്യതയെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്കിയിരുന്നത്. ആഗസ്ത് 31ന് അമേരിക്കന്‍ പിന്മാറ്റം പൂര്‍ണമാകുന്നതിന് മുമ്പ് സ്‌ഫോടനം നടക്കുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.

city exchange


വിമാനത്താവളത്തിന് സമീപം ഒരു വീടിന് മുന്നില്‍ റോക്കറ്റ് വന്ന് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞായറാഴ്ച ഭീകരാക്രമണ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കിയിരുന്നു.


കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് അമേരിക്ക പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടയില്‍ ഒരു റോക്കറ്റ് പതിക്കുകയും ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്തെന്ന് അഫ്ഗാന്‍ പൊലീസ് മേധാവി പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!