നാല് ഭാഷകളിലായി പുതുമുഖങ്ങളുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘വരാഹം’

Web Desk
1 Min Read

കൊച്ചി: പുതുമുഖ താരങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാര്‍വ്വതി പ്രേം, പൂജ പ്രദീപ്, അതുല്‍ രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശിവ കാര്‍ത്തിക് തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയാണ് ‘വരാഹം’. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.

city exchange

പാറയില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് കുഞ്ഞി അബ്ദുള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഒരുക്കുന്നത്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിനീഷിന്റെതാണ്.

ഷോബി തിലകനും ബിഗ് ബോസ് താരം കിടിലന്‍ ഫിറോസും സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ മുഹമ്മദ് ഷെനിന്‍, ശ്രീജിത് രവി, ഗീതി സംഗീത, വൈഷ്ണവി കല്ല്യാണി, കാര്‍ത്തിക കൃഷ്ണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍. നവനീത് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അനന്തു വിജയും സംഗീതം ദേവിഷ് ദേവും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം: രാജന്‍ ചെറുവാറ്റൂര്‍, വസ്ത്രാലങ്കാരം: സിന്ദു കാര്‍ത്തിക, മേയ്ക്കപ്പ്: സുദി സുരേദ്രന്‍, പ്രൊജക്ട് ഡിസൈനര്‍: ജിനു വി നാഥ്, പ്രൊഡക്ഷന്‍ മാനേജര്‍: ദീപു എസ് പി, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ശബരി വാര്യര്‍, അരുണ്‍ കുരിയാത്തി, ഡിസൈന്‍: പ്രജിന്‍ ഡിസൈന്‍ ആന്റ് അനുമോദ് നാരായണന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!