കൊച്ചിയിലെ ചേരികളുടെ കഥ പറയുന്ന ‘ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍’ ആഗസ്റ്റ് 6ന് സിനിയ ഒ ടി ടിയില്‍

Web Desk
1 Min Read

കൊച്ചി: ഹൈസീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷജീര്‍ കെ എസ് നിര്‍മിച്ച് സൈനു ചാവക്കാടന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍. ചിത്രം ആഗസ്റ്റ് ആറിന് സിനിയ ഒ ടി ടിയിലൂടെ റിലീസിനെത്തുന്നു. കൊച്ചിയിലെ ചേരികളില്‍ നരക തുല്യമായി ജീവിക്കുന്ന മനുഷ്യരുടെ പകയുടേയും പ്രതികാരത്തിന്റേയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും പച്ചയായ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
നവാഗതനായ പ്രദീപ് ബാബു നായകനായി എത്തുന്ന സിനിമയില്‍ സാജു നവോദയ (പാഷാണം ഷാജി), സ്ഫടികം ജോര്‍ജ്, കിച്ചു ടെല്ലസ്, ബീറ്റോ ഡേവിസ്, സിനോജ് വര്‍ഗ്ഗീസ്, സുബിന്‍ മഞ്ഞുമ്മല്‍ തുടങ്ങിയവരും ഒന്നിക്കുന്നു. ഛായാഗ്രഹണം- ടോണി ലോയ്ഡ്, എഡിറ്റര്‍- രഞ്ജിത്ത് ആര്‍, കലാവിധാനം- ഷെരിഫ് ചാവക്കാട്, മേക്കപ്പ്- ബാബുലാല്‍ കൊടുങ്ങല്ലൂര്‍, ഒ ടി ടി ഡിസ്ട്രിബ്യൂഷന്‍- ഹൈഹോപ്‌സ് ഫിലിം ഫാക്ടറി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്, മ്യൂസിക്- ബിമല്‍ പങ്കജ് ആന്റ് പ്രദീപ് ബാബു എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. വാര്‍ത്ത പ്രചരണം- പി ശിവപ്രസാദ്.

city exchange
https://www.youtube.com/watch?v=NG2LI1-uGwU
Share This Article
Leave a Comment
error: Content is protected !!