
ദോഹ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുമായി ആസ്‌പെയര്‍ സോണ്‍ ഫൗണ്ടേഷന്‍ സഹകരണ കരാര്‍ ഒപ്പുവെച്ചു. 2021, 2022 വര്‍ഷങ്ങളില്‍ ആസ്‌പെയര്‍ സോണ്‍ ഫൗണ്ടേഷന്‍ സ്‌പോര്‍ട്‌സിലും കമ്യൂണിറ്റി പരിപാടികളിലും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റായിരിക്കും ഔദ്യോഗിക സ്‌പോണ്‍സര്‍.
ആസ്‌പെയര്‍ ലോജിസ്റ്റിക്‌സ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല നാസര്‍ അല്‍ നഈമിയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ആസ്‌പെയര്‍ സോണ്‍ ഫൗണ്ടഷനും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും തമ്മിലുള്ള കരാര്‍ ഒപ്പുവെക്കുന്നതില്‍ സന്തുഷ്ടരാണെന്നും ഏഷ്യയിലും ജി സി സിയിലും മിഡില്‍ ഈസ്റ്റിലും ഏറ്റവും വലിയ റീട്ടയില്‍ ശൃംഖലകളിലൊന്നാണ് 193 ഔട്ട്‌ലെറ്റുകളുള്ള ലുലുവെന്ന് തങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചുള്ള അഭിപ്രായത്തില്‍ ആസ്‌പെയര്‍ ലോജിസ്റ്റിക്‌സ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല നാസര്‍ അല്‍ നഈമി പറഞ്ഞു.
സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ മികവിനുള്ള ലോകോത്തര കേന്ദ്രമായി ആസ്‌പെയര്‍ സോണ്‍ ഉയര്‍ന്നതായും ഖത്തറിലെ ഇത്രയും വലിയ സ്ഥാപനവുമായി ബന്ധപ്പെടുന്നതില്‍ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു.

