ദുബൈ എക്‌സ്‌പോ: കോവിഡ് ചട്ടങ്ങള്‍ പുറത്തുവിട്ടു

Web Desk
1 Min Read

ദുബൈ: ഒക്‌ടോബര്‍ ഒന്നിനാരംഭിക്കുന്ന ദുബൈ എക്‌സ്‌പോയിലെ പ്രവേശനത്തിനുള്ള കോവിഡ് ചട്ടങ്ങള്‍ പുറത്തുവിട്ടു. അതാത് രാജ്യങ്ങള്‍ അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും കോവിഡ് നെഗറ്റീവ് റിസല്‍ട്ടുള്ളവര്‍ക്കും മാത്രമായിരിക്കും പ്രവേശനാനുമതി.

city exchange

എക്‌സ്‌പോ സന്ദര്‍ശകര്‍ക്ക് സൗജന്യ പി സി ആര്‍ ടെസ്റ്റിനുള്ള സൗകര്യവും ഒരുക്കും. 8 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ വാക്‌സിനേഷന്റെ തെളിവോ പി സി ആര്‍ പരിശോധന നെഗറ്റീവ് ഫലമോ ഹാജരാക്കണം. മൂന്നു ദിവസങ്ങള്‍ക്കുള്ളിലെടുത്ത പി സി ആര്‍ നെഗറ്റീവ് റിസല്‍ട്ടുള്ളവര്‍ക്കും പ്രവേശനം അനുവദിക്കും. മുന്‍കൂട്ടി കോവിഡ് പരിശോധന നടത്താത്തവര്‍ക്കായി എക്‌സ്‌പോയുടെ വിവിധ കേന്ദ്രങ്ങളില്‍ ടെസറ്റിനുള്ള സൗകര്യമുണ്ടാക്കും. ഏകദിന പാസുള്ളവര്‍ക്കും സീസണ്‍ പാസുള്ളവര്‍ക്കും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സൗജന്യ കോവിഡ് പരിശോധന അനുവദിക്കും. പരിശോധനാ കേന്ദ്രങ്ങളെ കുറിച്ച വിവരങ്ങള്‍ എക്‌സ്‌പോ വെബ്‌സൈറ്റില്‍ ഉണ്ടാവും.

Share This Article
Leave a Comment
error: Content is protected !!