അമരീന്ദര്‍ സിംഗും ബി ജെ പിയിലേക്ക്

Web Desk
1 Min Read

ന്യൂഡല്‍ഹി: ട്വിസ്റ്റോട് ട്വിസ്റ്റുണ്ടായ പഞ്ചാബ് രാഷ്ട്രീയത്തില്‍ പിന്നേയും വമ്പന്‍ ട്വിസ്റ്റ്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചതിന് പിന്നാലെ പതിനൊന്നാം നാള്‍ അമരീന്ദര്‍ സിംഗ് ബി ജെ പി പാളയത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായേയും ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയേയും കണ്ട് അമരീന്ദര് സിംഗ് ചര്‍ച്ച നടത്തി. അമിത് ഷായെ വീട്ടിലെത്തിയാണ് അമരീന്ദര്‍ സന്ദര്‍ശിച്ചത്.
അമരീന്ദറിന്റെ ഡല്‍ഹി സന്ദര്‍ശനം ബി ജെ പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ടാണെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അത് നിഷേധിച്ചിരുന്നു. വ്യക്തിപരമായാണ് കാര്യങ്ങള്‍ക്കാണ് ഡല്‍ഹിയില്‍ പോയതെന്നായിരുന്നു പറഞ്ഞത്. അമിത്ഷായുമായും ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡയുമായും അമരീന്ദര്‍ കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹങ്ങളെയും അദ്ദേഹത്തിന്റെ ഓഫിസ് തള്ളിക്കളഞ്ഞിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയതും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള തര്‍ക്കവുമാണ് അമരീന്ദര്‍ സിംഗിനെ ബി ജെ പി പാളയത്തിലെത്തിച്ചത്. ഡല്‍ഹിയിലെത്തിയ അമരീന്ദര്‍ സിംഗ് വൈകിട്ടാണ് അമിത്ഷായുടെ വീട്ടിലെത്തിയത്.
ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 18നാണ് അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. പഞ്ചാബ് തെരഞ്ഞെടുപ്പിന് നാലുമാസം മാത്രം അവശേഷിക്കവെയായിരുന്നു മാറ്റം. തനിക്ക് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്‍ജിത് സിംഗ് ചന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമരീന്ദര്‍ പങ്കെടുത്തിരുന്നില്ല. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എം എല്‍ എമാരായിരുന്നു ഹൈക്കമാന്റിനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയാണെന്നും അപമാനം സഹിച്ച് തുടരുന്നതില്‍ അര്‍ഥമില്ലെന്നുമാണ് അമരീന്ദര്‍ പറഞ്ഞിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!