

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രിയായി ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫുമിയോ കിഷിദ അധികാരമേല്‍ക്കും. നിലവിലെ പ്രധാനമന്ത്രി യൊഷിഹിദെ സുഗ സ്ഥാനമൊഴിയുന്നതാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കാരണം. കിഷിദ പാര്‍ട്ടിയുടേയും ഭരണത്തിന്റേയും നേതൃത്വം വഹിക്കും. അടുത്തയാഴ്ച അദ്ദേഹം പാര്‍ലമെന്റില്‍ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടും.
കഴിഞ്ഞ തവണ നഷ്ടമായ പ്രധാനമന്ത്രി സ്ഥാനമാണ് കിഷിദയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം കിഷിദയ്ക്ക് മുമ്പിലെ പ്രധാന വെല്ലുവിളി. പൊതുജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് ടോകിയോ ഒളിംപിക്സ് നടത്താന്‍ തീരുമാനമെടുത്തത് പാര്‍ട്ടിയെ കുറിച്ചുള്ള മതിപ്പ് ജനങ്ങളില്‍ കുറഞ്ഞിരുന്നു.
കോവിഡിന് ശേഷം ജപ്പാന്റെ സാമ്പത്തിക സ്ഥിതി ഉയര്‍ത്തുക, ഉത്തര കൊറിയ ജപ്പാന് മേല്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുക തുടങ്ങിയ വെല്ലുവിളികള്‍ വേറേയും പുതിയ പ്രധാനമന്ത്രിക്ക് നേരിടാനുണ്ടാകും.

