റഷ്യന്‍ ഷെല്ലിംഗില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം തകര്‍ന്നു

Web Desk
1 Min Read

കീവ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യന്‍ ഷെല്ലിംഗില്‍ തകര്‍ന്നു. യുക്രൈന്‍ വിമാനമാണിത്. വിമാനം വീണ വിവരം യുക്രേനിയന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയാണ് അറിയിച്ചത്.

city exchange

യുക്രൈന്‍ നിര്‍മ്മിത ആന്റനോവ് മ്രിയ എന്ന വിമാനമാണ് തകര്‍ക്കപ്പെട്ടത്. കീവിന് സമീപമുണ്ടായ ആക്രമണത്തിലാണ് വിമാനം തകര്‍ന്നത്. യുക്രേനിയന്‍ വ്യോമയാന മേഖലയില്‍ പ്രധാനിയാണ് മ്രിയ. കീവിലെ ആന്റണോവ് എയര്‍ഫീല്‍ഡിലായിരുന്നു മ്രിയ ഉണ്ടായിരുന്നത്. ഇവിടെയാണ് റഷ്യന്‍ ആക്രമണം നടന്നത്. റഷ്യയ്ക്ക് തങ്ങളുടെ മ്രിയ ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നിരിക്കാം. എന്നാല്‍, തങ്ങളുടെ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യന്‍ രാജ്യമെന്ന സ്വപ്നത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതിനോട് കുലേബയുടെ പ്രതികരണം.

സോവിയറ്റ് യൂണിയന്റെ അവസാന കാലത്താണ് മ്രിയ ആന്റണോവ് എ എന്‍ 225 നിര്‍മ്മിച്ചത്. റൈറ്റ് സഹോദരന്മാരുടെ ആദ്യത്തെ വിമാനത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം വലുപ്പമുള്ള കാര്‍ഗോ വിമാനമാണിത്. നേരത്തെ ബഹിരാകാശ വാഹനങ്ങളെ മറ്റിടങ്ങളിലേയ്ക്ക് കൊണ്ടുപോകാനായി ഉപയോഗിച്ചുകൊണ്ടിരുന്ന ഈ വിമാനം ഏറെ കാലമായി ഉപയോഗിച്ചുവരുന്നില്ല. മ്രിയ എന്ന വാക്കിന് യുക്രേനിയന്‍ ഭാഷയില്‍ സ്വപ്നം എന്നാണ് അര്‍ഥം. 32 വീലുകളും ആറ് എഞ്ചിനുകളും ഇതിനുണ്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോര്‍ഡ് ഈ വിമാനത്തിനായിരുന്നു.

- Advertisement -
Ad image

ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനം കൂടിയായിരുന്നു ആന്റനോവ്.

Share This Article
Leave a Comment
error: Content is protected !!