ഐ സി എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഐ സി എഫ് ഖത്തര്‍ നാഷനല്‍ കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് ബ്ലഡ് ഡോണര്‍ സെന്ററിലാണ് പരിപടി സംഘടിപ്പിച്ചത്.

city exchange

ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്: കരീം ഹാജി മേമുണ്ട അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു.
പി എസ് കെ മൊയ്തു ബാഖവി മാടവന, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് സഖാഫി പെരിന്താറ്റിരി, പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ വി സി മശ്ഹൂദ്, പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഐ സി എഫ് ജനറല്‍ സെക്രട്ടറി ബഷീര്‍ പുത്തുപാടം സ്വാഗതവും അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു. ഐ സി എഫ് നാഷണല്‍ കമ്മിറ്റി നേതാക്കളായ അഹ്മദ് സഖാഫി, കെ വി മുഹമ്മദ് മുസ്ലിയാര്‍, മുഹമ്മദ് ഷാ, ഉമര്‍ ഹാജി, അസീസ് സഖാഫി, നൗഫല്‍ മലപ്പട്ടം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!