കാനഡയിലേക്ക് ഖത്തര്‍ പൗരന്മാര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ അതോറൈസേഷന്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ പൗരന്മാര്‍ക്ക് കാനഡയുടെ ഇലക്ട്രോണിക് ട്രാവല്‍ അതോറൈസേഷന്‍ (ഇ ടി എ) നേടുന്നതിനുള്ള എല്ലാ നടപടികളും കാനഡന്‍ അധികാരികള്‍ പൂര്‍ത്തിയാക്കിയതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍കാര്യ വകുപ്പ് അറിയിച്ചു. ഇനി മുതല്‍, ഖത്തര്‍ പൗരന്മാര്‍ക്ക് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇ ടി എ ലഭ്യമാകും.

city exchange

ഖത്തര്‍ പൗരന്മാര്‍ക്ക് ഈ വിസ ലഭ്യമാക്കുന്നതിനായി നിര്‍ദ്ദിഷ്ട ലിങ്ക് വഴി അപേക്ഷിക്കാനാവും. ഖത്തറും കാനഡയും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയും വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന തുടര്‍ച്ചയായ പുരോഗതിയും പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനം.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും പൗരന്മാരുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കാനും ടൂറിസം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ഇടപെടലുകള്‍ മികവുറ്റതാക്കാനും ഈ മുന്നേറ്റം സഹായകമാകും. ഇതിലൂടെ നിലവിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുകയും വിപുലമായ സഹകരണ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്നു.

Share This Article
Leave a Comment
error: Content is protected !!