Community
യാ റമദാന്‍ വീഡിയോ ആല്‍ബം പുറത്തിറങ്ങി
ദോഹ: റമദാനിനെ വരവേറ്റും പുണ്യം എടുത്തു പറഞ്ഞും പി പ്ലസ് മീഡിയ പുറത്തിറക്കിയ യാ റമദാന്‍ വീഡിയോ ആല്‍ബം പുറത്തിറങ്ങി. പരീതുപിള്ള ആലുവയുടെ വരികള്‍ക്ക് ശുഹൈബ് ചേറ്റുവയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജംഷീര്‍ അണ്ടത്തോട് ഗാനാലാപനം നിര്‍വഹിച്ചിരിക്കുന്നു.



ഷറഫുദ്ദീന്‍ സുലൈമാനാണ് യാ റമദാന്‍ ആല്‍ബത്തിന്റെ പ്രൊഡ്യൂസര്‍. സക്കീര്‍ സരിഗ ഓര്‍ക്കസ്ട്രയും മിക്‌സിംഗും നിര്‍വഹിച്ചിരിക്കുന്നു. അജ്മല്‍ റോഷനാണ് ആല്‍ബത്തിന്റെ സംവിധായകന്‍. അജ്മല്‍ റോഷനാണ് ആല്‍ബത്തിന്റെ സംവിധായകന്‍.

‘യാ റമദാന്‍… യാ റമദാന്‍..
പുണ്യ നാളായി എത്തീ റമദാന്‍
കരുണക്കടലായി തഴുകും റമദാന്‍..’
എന്നു തുടങ്ങുന്ന ഗാനം ലോകത്തിലെ വ്യത്യസ്ത മുസ്‌ലിം പള്ളികളുടെ ഭംഗി കാണിക്കുന്നുണ്ട്. അതോടൊപ്പം റമദാനിലെ മുസ്‌ലിം ജീവിത രീതികളും ദൃശ്യങ്ങളില്‍ കടന്നു വരുന്നു.


