ഹാജി കെ വി അബ്ദുല്ലക്കുട്ടിയുടെ നിര്യാണം; അനുശോചന യോഗം ഇന്ന് 9.15ന്

Web Desk
0 Min Read

ദോഹ: നാട്ടില്‍ നിര്യാതനായ ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും സിജി ദോഹ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ ഹാജി കെ വി അബ്ദുല്ലക്കുട്ടിയുടെ അനുശോചന യോഗവും മയ്യിത്ത് നമസ്‌ക്കാരവും ഇന്ന് രാത്രി 9.15ന് നടക്കും. അബൂഹമൂര്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഗേറ്റ് നമ്പര്‍ 5 വഴി കോണ്‍ഫറന്‍സ് ഹാളിലാണ് അനുശോചന യോഗം.

city exchange

അരനൂറ്റാണ്ടു കാലത്തോളം ഖത്തറില്‍ പ്രവാസിയായിരുന്ന ഹാജി കെ വി അബ്ദുല്ലക്കുട്ടി ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ പ്രഥമ പ്രസിഡന്റും കെ എം സി സി നേതാവുമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!