
മനാമ: പരിശുദ്ധ റമദാന്‍ മാസത്തിന്റെ ഭാഗമായി സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്.

‘അല്‍ ഹിലാല്‍ കെയേഴ്സ് അര്‍ഹിക്കുന്നവര്‍ക്കൊരു സഹായഹസ്തം’ എന്ന പദ്ധതിയുടെ ഭാഗമായി ബഹ്റൈനിലുടനീളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.

അല്‍ ഹിലാല്‍ ഹോസ്പിറ്റലുകളുടെ പത്ത് ശാഖകള്‍ക്കും സമീപമുള്ള പ്രധാന ട്രാഫിക് സിഗ്നലുകളില്‍ നോമ്പുതുറ സമയത്ത് യാത്ര ചെയ്യുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കുമായി ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ ഇഫ്താര്‍ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
ഫെബ്രുവരി 26ന് നടന്ന പരിപാടിയില്‍ സി ഇ ഒ ശരത് ചന്ദ്രന്‍, വൈ്‌സ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, മുഹറഖ് ബ്രാഞ്ച് ഹെഡ് ഫ്രാങ്കോ ഫ്രാന്‍സിസ്, ഫിനാന്‍സ് മാനേജര്‍ സഹല്‍ ജമാലുദ്ധീന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം ബുസൈതീന്‍ ട്രാഫിക് സിഗ്നലില്‍ നേരിട്ട് എത്തി ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായി റമദാന്‍ മാസത്തില്‍ ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് അറിയിച്ചു.

