
മനാമ: മിഡില്‍ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ താത്കാലികമായി മാറ്റിവെച്ചതായി ഔദ്യോഗിക നിര്‍ദേശം പുറത്തിറങ്ങി.

ബഹ്റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളിലെ സി ബി എസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമാണ്.

മാര്‍ച്ച് 9, 10, 11 തിയ്യതികളില്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവെച്ചുവെന്നും പുതിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 10-ാം തിയ്യതി സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തി 12 മാര്‍ച്ച് മുതല്‍ തുടങ്ങാനിരിക്കുന്ന പരീക്ഷകള്‍ സംബന്ധിച്ച തീരുമാനം ഉണ്ടാക്കുമെന്നും അറിയിച്ചു.
വിദ്യാര്‍ഥികള്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകള്‍ പിന്തുടരേണ്ടതാണ്.

