എംപറ്റേഴ്‌സ് ഗ്രൂപ്പുമായി സഹകരിച്ച് ഡനാറ്റ് കംപ്യൂട്ടേഴ്‌സ് ഖത്തറില്‍

Web Desk
1 Min Read

ദോഹ: ഇന്ത്യയിലും സൗദി അറേബ്യയിലും ദുബായിലും യു എസിലും മികവുറ്റ രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെച്ച ഡനാറ്റ് ഗ്രൂപ്പ് ഡനാറ്റ് കംപ്യൂട്ടേഴ്‌സ് ഖത്തര്‍ എന്ന പേരില്‍ 22ന് ശനിയാഴ്ച രാവിലെ ഏഴുമണിക്ക് മത്താര്‍ ഖദീമില്‍ പ്രവര്‍ത്തനമാരംഭിക്കും.

city exchange

വിവര സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അനുസരണമായി ഉപഭോക്താക്കളെ സംതൃപ്തരാക്കുക എന്നതാണ് ഡനാറ്റ് ഗ്രൂപ്പിന്റെ മുഖമുദ്ര.

അംഗീകൃത ബ്രാന്‍ഡുകളുടെ കംപ്യൂട്ടര്‍, ലാപ്ടോപ്പ്, ടാബുകള്‍, സെര്‍വര്‍ എല്ലാവിധ ഹാര്‍ഡ്‌വെയര്‍ ആക്സസറീസ് തുടങ്ങിയവ മിതമായ നിരക്കില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

- Advertisement -
Ad image

ഓണ്‍ലൈന്‍ സപ്പോര്‍ട്ടിംഗ് സര്‍വീസ് ഉള്‍പ്പെടെ ഡനാറ്റ് ഗ്രൂപ്പില്‍ നിന്നും ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡനാറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷാന്‍ സാഹിബ്, എംപറ്റേഴ്‌സ് ഡയറക്ടര്‍മാരായ മുഹമ്മദ് കല്ലാട്ട്, ബെന്‍സണ്‍ മാത്യു, തൗഫീഖ് അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!