കുടുംബ സംഗമം നടത്തി

Web Desk
1 Min Read

ദോഹ: ബലി പെരുനാളിനോടു അനുബന്ധിച്ച് ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം നടത്തി. കുടുംബാഗങ്ങളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ വിവിധ കലാമത്സരങ്ങള്‍ നടന്നു.

city exchange

ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ ഒ ഐ സി സി- ഇന്‍കാസ് വയനാട് ജില്ലാ പ്രസിഡണ്ട് ആല്‍ബര്‍ട്ട് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ടിജൊ കുര്യന്‍ സ്വാഗതം ആശംസിച്ചു. ജൂട്ടസ് പോള്‍ മുഖ്യപ്രഭാഷണം നടത്തി. ജോണ്‍ഗില്‍ബര്‍ട്ട്, നാസര്‍ വടക്കേക്കാട്, ജോര്‍ജ്ജ് അഗസ്റ്റിന്‍, ബിജു മുഹമ്മദ്, ഷംസുദ്ദിന്‍ ഇസ്മയില്‍, നിഹാസ് കോടിയേരി, ജോര്‍ജ്ജ് കുരുവിള, സിബിന്‍ സണ്ണി, വില്‍സണ്‍ ജോസ്, ലിജോ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

- Advertisement -
Ad image

മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ജില്ലാ കമ്മിറ്റി സമ്മാനം വിതരണം ചെയ്തു. കുമാരി സിമ്ര സിഹാസ് ബാബു അവതാരകയായിരുന്നു. ജില്ലാ കമ്മിറ്റി ട്രഷറര്‍ നൗഫല്‍ പി പി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!