

തിരുവനന്തപുരം: ക്യാറ്റ് ഐസ് ക്രിയേഷന്‍സും ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷനും സംയുക്തമായി സംഘടിപ്പിച്ച കലാകാര ഫെസ്റ്റില്‍ മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പ്രവാസിബന്ധു ഡോ. എസ് അഹമ്മദിന് കലാകാര ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു.

നാടക നടന്‍, മാധ്യമ, കലാ, സാംസ്‌കാരിക, കാരുണ്യ, പ്രവാസിക്ഷേമ പ്രവര്‍ത്തകന്‍, സംഘാടകന്‍ തുടങ്ങി വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം. മുന്‍ എം എല്‍ എ അഡ്വ. ടി ശരത് ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടന്‍ കൊല്ലം തുളസി, ഡോ. മാതാ ഗുരുപ്രിയ, അജില്‍ മണിമുത്ത്,
റസല്‍ സബര്‍മതി, അര്‍ജുന്‍ ബിനു, വിജയന്‍ മുരുക്കുംപുഴ, ഡോ. മനു സി കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
