

തിരുവനന്തപുരം: അച്ഛനേയും മകളേയും പരസ്യമായി വിചാരണ ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ നിര്‍ദ്ദേശം.

മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അച്ഛനേയും മകളേയും പരസ്യവിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെയാണ് കമ്മീഷന്‍ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ യൂണിഫോം ജോലികളില്‍ നിന്നും ഒഴിവാക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.

പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളില്‍ നിന്നും ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണമെന്നും രജിതയുടെ പ്രവര്‍ത്തി സംസ്ഥാനമൊട്ടാകെയുള്ള പൊലീസ് സേനയ്ക്ക് കളങ്കമേല്‍പ്പിച്ചെന്നും കമ്മീഷന്‍ വിലയിരുത്തി.
തോന്നയ്ക്കല്‍ സ്വദേശികളായ ജയചന്ദ്രനും മകളും തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥ മോഷ്ടാക്കളാക്കി ചിത്രീകരിച്ചത്. ഇവര്‍ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാണ് ഉദ്യോഗസ്ഥ ആരോപിച്ചിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നുതന്നെ ഫോണ്‍ തിരിച്ചു കിട്ടിയിരുന്നു. പക്ഷേ, തെറ്റ് മനസിലാക്കി ക്ഷമ പറയാന്‍ പോലും അവര്‍ തയ്യാറായില്ലെന്ന് ജയചന്ദ്രന്‍ പറയുന്നു.
സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥയ്ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി ആളുകളും സംഘടനകളും രംഗത്തെത്തിയിരുന്നു.
ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയുടെ അമ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന്റെ നിര്‍ദേശം.

