

പറവൂര്‍: പറവൂര്‍ താലൂക്ക് തലത്തില്‍ അച്ചടി മാധ്യമങ്ങളുടേയും ഓണ്‍ലൈന്‍ ചാനലുകളുടേയും കൂട്ടായ്മയായി രൂപീകരിച്ച പറവൂര്‍ താലൂക്ക് പ്രസ്സ് ക്ലബിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്‍പതിന് നടക്കും. പറവൂര്‍ ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒന്‍പതിന് ശനിയാഴ്ച രാവിലെ 10 മണിക്ക് പറവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വി എ പ്രഭാവതി ടീച്ചര്‍ നിര്‍വഹിക്കുമെന്ന് പ്രസിഡന്റ് ബിജോയ് ആന്റു സ്രാമ്പിക്കല്‍ അറിയിച്ചു.

ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായി പങ്കെടുക്കും. മുന്‍ മന്ത്രി എസ് ശര്‍മ, മുന്‍ എം പി കെ പി ധനപാലന് തുടങ്ങിയവര്‍ പങ്കെടുക്കും.
