കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യവുമായി യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്

Web Desk
1 Min Read

ആലുവ: അന്നം തരുന്ന കര്‍ഷകനെ വഞ്ചിച്ച നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നടപ്പിലിക്കാണമെന്ന കര്‍ഷകന്റെ മിനിമം ആവശ്യം പോലും നടപ്പിലാക്കി കൊടുക്കാന്‍ സാധിക്കാത്ത മോഡി സര്‍ക്കാര്‍ നാടിന് അപമാനമാണെന്നും മോഡി ഗ്യാരണ്ടിയൊക്കെ വെറും കപട വാഗ്ദാനങ്ങള്‍ മാത്രമാണെന്നും നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

city exchange

നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റൊ പി ആന്റു, ജില്ലാ സെക്രട്ടറി റസീഫ്, സിദ്ധിഖ് മീന്ത്രക്കല്‍, കോണ്‍ഗ്രസ് നേതാക്കളായ വി പി ജോര്‍ജ്, ലത്തീഫ് പൂഴിത്തറ, പി എ മുജീബ്, ഫാസില്‍ ഹുസൈന്‍, മുഹമ്മദ് ഷെഫീക്ക്, സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, ജി മാധവന്‍കുട്ടി, കെ കെ ജമാല്‍, ബാബു കൊല്ലംപറമ്പില്‍, വിനോദ് ജോസ്, ബേബി, താഹിര്‍, ഹിജാസ്, നിജസ്, കെ എച്ച് ഷാജി, സിറാജുദീന്‍, ജിനാസ് ജബ്ബാര്‍, അസ്ഹര്‍, ജോണി ക്രിസ്റ്റഫര്‍, ആല്‍ഫിന്‍ രാജന്‍, അബിന്‍ ഡേവിസ്, അനീഷ് ചേനക്കര, മുഹമ്മദ് നിസാം, സല്‍മാന്‍ മാനപ്പുറത്ത്, ഇമ്മാനുവല്‍, ഫഹദ്, ഷെമീര്‍, എം എ കെ നജീബ്, പരീക്കുട്ടി, ജോബി, സുമീര്‍, വിനോദ് ജോസ്, അബു തുടങ്ങിയവര്‍ സംസാരിച്ചു.

ആലുവ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്ന് ആരംഭിച്ച നൈറ്റ് മാര്‍ച്ച് റെയില്‍ സ്റ്റേഷന് മുന്നില്‍ അവസാനിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!