

പയ്യന്നൂര്‍: രാമന്തളിയില്‍ നാലു പതിറ്റാണ്ടിലധികം പഴക്കമുള്ള സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ- കാരുണ്യ രംഗത്ത് തിളക്കമാര്‍ന്ന സേവനം നടത്തി വരുന്ന സോക്കര്‍ എഫ് സി രാമന്തളി സംഘടിപ്പിച്ച റമദാന്‍ റിലീഫ് പെരുന്നാള്‍ പുതുവസ്ത്ര വിതരണം, സമൂഹ നോമ്പുതുറ എന്നിവ ശ്രദ്ധേയമായി. പ്രസിഡണ്ട് കെ കെ സി അബ്ദല്ല അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ആബിദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിഭവങ്ങളടങ്ങിയ കിറ്റ് റിലീഫ് കണ്‍വീനര്‍ കോച്ചന്‍ അബ്ദുല്ലയില്‍ നിന്നും സോക്കര്‍ പ്രസിഡണ്ട് കെ കെ സി ഏറ്റുവാങ്ങി. പെരുന്നാള്‍ പുതുവസ്ത്ര വിതരണോദ്ഘാടനം വാര്‍ഡ് അംഗം ശുഹൈബ നിര്‍വ്വഹിച്ചു. യു എ ഇ പ്രതിനിധി മിസ്ബാഹ് ഏറ്റുവാങ്ങി.

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കരപ്പാത്ത് ഉസ്മാന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, അറുമാടി നാരായണന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഖത്തീബ് ഉസ്താദ് സൈതലവി കോയ തങ്ങള്‍ ബുഖാരി, ബാഖവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സോക്കര്‍ സെക്രട്ടറി പി കെ ഫസീല്‍ സ്വാഗതവും യു എ ഇ സോക്കര്‍ പ്രതിനിധി ഇ എം പി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
നിര്‍ധനരും നിരാലംബരുമായ 120ലധികം പേര്‍ക്കുള്ള കിറ്റുകളും പുതുവസ്ത്രവും വളണ്ടിയര്‍മാര്‍ അവരവരുടെ വീടുകളില്‍ എത്തിച്ചു കൊടുത്തു. കെ പി ജമാല്‍, മിസ്ബാഹ്, സിയ്യാലി അഷ്‌റഫ്, സിയ്യാലി ഹാഷിം, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

