

തൃശൂര്‍: ഡിസംബര്‍ 16 മുതല്‍ 20 വരെ ചണ്ഡിഗറില്‍ നടക്കുന്ന ഓള്‍ ഇന്ത്യ അന്തര്‍ സര്‍വകലാശാല റഗ്ബി ചാമ്പ്യന്‍ഷിപ്പിലേക്ക് സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള ടീം അംഗങ്ങളെ തzരഞ്ഞെടുക്കുവാനുള്ള സെലക്ഷന്‍ ക്യാമ്പ് വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിച്ചു. തെരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം ഡിസംബര്‍ 5 മുതല്‍ 12 വരെ നടക്കും.

സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തു. ക്യാമ്പ് ഉദ്ഘാടനം വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ കെ നാരായണന്‍ നിര്‍വഹിച്ചു. ഡീന്‍ ഡോ. ജോബിന്‍ എം വി, വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് കെ കെ അബ്ദുല്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു. കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറും സാങ്കേതിക സര്‍വകലാശാല റഗ്ബി കോച്ചുമായ ആര്‍ വിഷ്ണു രാജ് ആണ് പരിശീലകന്‍.
