
കൊച്ചി: ആമിര്‍ പള്ളിക്കാലിന്റെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് നായകനായി ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുന്ന ഇ ഡിയുടെ എക്‌സ്ട്രാ ഡീസന്റ് പ്രൊമോ സോങ് റിലീസായി.

അങ്കിത് മേനോന്റെ സംഗീത സംവിധാനത്തില്‍ വൈക്കം വിജയലക്ഷ്മി, തിരുമാലി, അങ്കിത് മേനോന്‍ എന്നിവരാണ് നരഭോജി എന്ന ഗാനം ആലപിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. വിനായക് ശശി കുമാറും തിരുമാലിയും ചേര്‍ന്നാണ് ചിത്രത്തിന് വരികള്‍ എഴുതിയത്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഇ ഡിയുടെ ട്രെയ്‌ലറിനു ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ് ഇ ഡിയില്‍ കാഴ്ചവയ്ക്കുന്നത്.
വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
പ്രമുഖ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ഇ ഡി നിര്‍മ്മിക്കുന്നത്. ഇ ഡി (എക്‌സ്ട്രാ ഡീസന്റ്) അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്.
കോ പ്രൊഡ്യൂസര്‍: ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍, ഡി ഓ പി: ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോന്‍, എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, ആര്‍ട്ട്: അരവിന്ദ് വിശ്വനാഥന്‍, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍: നവീന്‍ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ചീഫ് അസോസിയേറ്റ്: സുഹൈല്‍ എം, ലിറിക്സ്: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു, അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: അഖില്‍ യെശോധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് കൊടുങ്ങല്ലൂര്‍, സൗണ്ട് ഡിസൈന്‍: വിക്കി, കാസ്റ്റിംഗ് ഡയറക്ടര്‍: നവാസ് ഒമര്‍, സ്റ്റില്‍സ്: സെറീന്‍ ബാബു, ടൈറ്റില്‍ ആന്റ് പോസ്റ്റേര്‍സ്: യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍: മാജിക് ഫ്രെയിംസ് റിലീസ്, മാര്‍ക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ പി ആര്‍: ആഷിഫ് അലി, അഡ്വെര്‍ടൈസ്മെന്റ്: ബ്രിങ്‌ഫോര്‍ത്ത്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

