അലൈവ് ലക്ഷ്യം 2.0 കൊമേഴ്‌സ് കരിയര്‍ ഗൈഡന്‍സ് സെഷനുകള്‍ക്ക് തുടക്കം

Web Desk
1 Min Read

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അലൈവ് ലക്ഷ്യം 2.0യുടെ ഭാഗമായുള്ള കൊമേഴ്‌സ് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ക്ക് ആലുവ ഭാരത് മാതാ കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ആര്‍ട്‌സില്‍ തുടക്കം കുറിച്ചു.

city exchange

വാണിജ്യ വിഭാഗം ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും ഈ മേഖലയിലൂടെ ലഭിക്കുന്ന അറിവ് വിദ്യാര്‍ഥികളുടെ ഭാവി സുശക്തമാക്കാന്‍ അലൈവ് ലക്ഷ്യം പോലെയുള്ള പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ അഭിപ്രായപ്പെട്ടു.

അലൈവ് ലക്ഷ്യം 2.0 പദ്ധതിയുടെ ഭാഗമായി നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഇതിനോടൊപ്പം സംഘടിപ്പിച്ചു.

തുടര്‍ന്ന് നടന്ന കരിയര്‍ സെമിനാറിന് പ്രശസ്ത കൊമേഴ്‌സ് പരിശീലകന്‍ അനസ് അന്‍വര്‍ ബാബു നേതൃത്വം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി മാത്യു, ഡീന്‍ ഓഫ് അക്കാദമിക്‌സ് ആന്‍ഡ് പ്ലേസ്‌മെന്റ് ഓഫീസര്‍ അരുണ്‍ ജോര്‍ജ് മാമ്പ്ര, കൊമേഴ്‌സ് വിഭാഗം മേധാവി ഷബന കെ കെ, അലൈവ് ലക്ഷ്യം കോര്‍ഡിനേറ്റര്‍ ഐറിന്‍ ജോയ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാസ്റ്റിന്‍ സി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. കൊമേഴ്‌സ് രംഗത്തെ തൊഴിലവസരങ്ങള്‍ പരിചയപ്പെടുവാനും സംശയനിവാരണത്തിനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!