

ദോഹ: ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റിലെ ആദ്യ സെമിയില്‍ യുണൈറ്റഡ് എറണാകുളത്തെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തൃശൂര്‍ ജില്ലാ സൗഹൃദവേദി ഫൈനലില്‍ പ്രവേശിച്ചു.

സെല്‍ഫ് ഗോളില്‍ തുടങ്ങിയ മത്സരത്തില്‍ രണ്ടാം ഗോള്‍ 25-ാം മിനുട്ടിലും മൂന്നാം ഗോള്‍ 60-ാം മിനുട്ടിലും 19-ാം നമ്പര്‍ താരം സഞ്ജയ് ആണ് നേടിയത്.


രണ്ടാം പകുതിയില്‍ കളിച്ചു നേടാന്‍ യുണൈറ്റഡ് എറണാകുളം കഠിന പരിശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
78-ാം മിനുട്ടില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെ എറണാകുളത്തിന് ആശ്വാസ ഗോളിന് അവസരമുണ്ടായെങ്കിലും പന്ത് പുറത്തേക്കടിച്ച് അത് കളഞ്ഞുകുളിച്ചു.

