

ദോഹ: വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ പാലസില്‍ അഭ്യുദയകാംക്ഷികളെ സ്വീകരിച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, ശൈഖുമാര്‍, മന്ത്രിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ അമീര്‍ സ്വീകരിച്ചു.

അമീര്‍ അഭ്യുദയകാംക്ഷികളുമായി ആശംസകള്‍ കൈമാറി. ഖത്തറിലും ജനതയിലും നന്മയും സമാധാനവും സമൃദ്ധിയും നല്‍കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.
ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനിയും നിരവധി പ്രമുഖരായ ശൈഖുമാരും സന്നിഹിതരായിരുന്നു.

