ഇന്‍ഡിഗോ വിമാന സര്‍വീസ് തിരുവനന്തപുരത്തു നിന്ന് അഹമ്മദാബാദിലേക്ക്

Web Desk
1 Min Read

തിരുവനന്തപുരം: ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് കേരളത്തിലെ തിരുവനന്തപുരത്തു നിന്നും ഇന്‍ഡിഗോ നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം 16നാണ് സര്‍വീസ് ആരംഭിക്കുക.

city exchange

പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വിമാനം രാത്രിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ അഞ്ച് മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് മുംബൈ വഴി 9.10ന് അഹമ്മദാബാദിലെത്തും. വൈകിട്ട് 5.25ന് അഹമ്മദാബാദില്‍ നിന്നും തിരികെ പറക്കുന്ന വിമാനം രാത്രി 9.35നാണ് തിരുവനന്തപുരത്തിറങ്ങുക.

കേരളത്തില്‍ നിന്നും ഇതുവരെ ഗുജറാത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഉണ്ടായിരുന്നില്ല. ബംഗളൂരു, മുംബൈ വഴി വിമാനം മാറിക്കയറിപ്പോയിരുന്നതാണ് ഇനി നേരില്‍ പറക്കാനാവുന്നത്. ഇതോടെ യാത്രാ സമയത്തിലും കുറവു വന്നു. നേരത്തെ ആറു മണിക്കൂറുണ്ടായിരുന്ന യാത്രാ സമയം ഇനി നാലു മണിക്കൂറായി കുറയും.

- Advertisement -
Ad image

കേരളത്തിന് പുറമേ തമിഴ്‌നാ്ട്ടില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പുതിയ സര്‍വീസ് സഹായകരമാകും. കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും ഗുജറാത്തിലേക്കും ഗുജറാത്തില്‍ നിന്നുള്ളവര്‍ക്ക് കേരളത്തിലേക്കും യാത്രാ സൗകര്യം വര്‍ധിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. ഈ റൂട്ടില്‍ നോണ്‍ സ്‌റ്റോപ്പ് സര്‍വീസും ലക്ഷ്യമിടുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!