

കോഴിക്കോട്: റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റി, മെറാള്‍ഡ ജുവല്‍സിന്റെ സഹകരണത്തോടെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി വളപ്പില്‍ പൂന്തോട്ടം പുനര്‍ നിര്‍മ്മിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പ്രമോദ് നായനാര്‍ നിര്‍വ്വഹിച്ചു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസികോല്ലാസം നല്‍കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രമോദ് നായനാര്‍ പറഞ്ഞു.

റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ഇടത്തില്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ അഡ്വ. വി പി രാധാകൃഷ്ണന്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ എം എം ഷാജി, ആശുപത്രി സൂപ്രണ്ട് ആഷാ ദേവി, ഡെപ്യൂട്ടി സൂപ്രണ്ട് കെ എം സച്ചിന്‍ ബാബു, ആര്‍ എം ഒ ഡോ. സി വി ശ്രീജിത്ത്, എ ആര്‍ എം ഒ ഡോ. മുനവ്വര്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സന്നാഫ് പാലക്കണ്ടി സ്വാഗതവും സെക്രട്ടറി എന്‍ വി മുഹമ്മദ് യാസിര്‍ നന്ദിയും പറഞ്ഞു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

