

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സംഗീത സംവിധായകന്‍ എ ആര്‍ റഹ്ാന്‍ ആശുപത്രി വിട്ടു. ശനിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ശനിയാഴ്ച രാത്രി ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ റഹ്മാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റമദാന്‍ വ്രതമെടുത്തപ്പോഴുണ്ടായ നിര്‍ജ്ജലീകരണമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
