

ദോഹ: ആരോഗ്യ സംരക്ഷണത്തിന് വഖഫ് ബാങ്ക് ധനസഹായം നല്‍കുന്ന മൊബൈല്‍ രക്തദാന യൂണിറ്റ് ഔഖാഫ് മന്ത്രാലയം ഉദ്ഘാടം ചെയ്തു. 80 ചതുരശ്ര മീറ്ററില്‍ രണ്ടര മില്യന്‍ റിയാലാണ് പദ്ധതിച്ചെലവ്.

ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റ്സ് ഡയറക്ടര്‍ ജനറല്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനിം അല്‍താനി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ആക്ടിംഗ് അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടറും സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍ മേധാവിയുമായ അലി അല്‍ ജനാഹി എന്നിവര്‍ പങ്കെടുത്തു.

മന്ത്രാലയവും ഹമ്ദ് മെഡിക്കല്‍ കോര്‍പറേഷനും തമ്മിലുള്ള തുടര്‍ച്ചയായ പങ്കാളിത്തത്തില്‍ ശൈഖ് ഡോ. ഖാലിദ് അല്‍താനി സന്തുഷ്ടി അറിയിച്ചു. സ്വദേശികള്‍ക്കും താമസക്കാര്‍ക്കുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ലോകോത്തര സംയോജിത ക്ലിനിക്കായി അദ്ദേഹം സേവനത്തെ പ്രശംസിച്ചു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് രക്തസാമ്പിള്‍ ശേഖരണത്തിലും ഫീല്‍ഡ് കാമ്പെയ്നുകള്‍ സംഘടിപ്പിക്കുന്നതിലും മൊബൈല്‍ ഫ്‌ളെബോടോമിസ്റ്റ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് ശൈഖ് ഡോ. ഖാലിദ് കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന യോഗ്യതയുള്ള സാങ്കേതിക, നഴ്സിംഗ്, മെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകള്‍ അടിയന്തിരവും ഗുരുതരവുമായ കേസുകള്‍ക്ക് നല്‍കുന്ന സഹായ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ലോകോത്തര സാങ്കേതിക നിലവാരത്തോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഹമദ് മെഡിക്കല്‍ കോര്‍പരേഷനാണ് ഫ്‌ളെബോടോമിസ്റ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ദാതാക്കളെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള പ്രത്യേക മുറികള്‍, ദാനത്തിന് മുമ്പുള്ള രക്തപരിശോധന, രക്തസാമ്പിളുകള്‍ ശേഖരണം, ദാതാക്കള്‍ക്ക് ലഘുഭക്ഷണം കഴിക്കാനും സുരക്ഷയ്ക്കായി പരിശോധിക്കാനും കഴിയുന്ന ദാനാനന്തര നിരീക്ഷണ മുറി എന്നിവയും ഫ്‌ളെബോടോമിസ്റ്റില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേല്‍നോട്ടം വഹിക്കുന്ന ഫിസിഷ്യന്‍മാര്‍ക്കായി പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റുമായുള്ള ഫലപ്രദമായ പങ്കാളിത്തത്തെ അലി അല്‍ ജാനാഹി പ്രശംസിച്ചു.
ഫിഫ ലോകകപ്പ് 2022 ഖത്തര്‍ ടൂര്‍ണമെന്റിന് മുമ്പും ശേഷവും മതിയായ രക്ത വിതരണം ഉറപ്പാക്കാനുള്ള ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ മൊബൈല്‍ രക്തദാന യൂണിറ്റ് നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗരോര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നോ നേരിട്ടുള്ള പവര്‍ ജനറേറ്ററുകളില്‍ നിന്നോ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള സോളാര്‍ പാനലുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന യൂണിറ്റ് പരിസ്ഥിതി സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റിയില്‍ രക്തദാനത്തെ പിന്തുണയ്ക്കുന്നതിനായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ രണ്ട് അധിക വാഹനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഹെല്‍ത്ത് എന്‍ഡോവ്മെന്റുകള്‍ വഹിച്ച ചരിത്രപരമായ പങ്കിനെ അടിസ്ഥാനമാക്കി സ്ഥാപിതമായ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് എന്‍ഡോവ്മെന്റിലെ ആറ് എന്‍ഡോവ്മെന്റ് ബാങ്കുകളില്‍ ഒന്നാണ് ആരോഗ്യ സംരക്ഷണത്തിനുള്ള വഖഫ് ബാങ്ക്.

