

കൊച്ചി: സംഗീത സംവിധായകനും ഗിത്താറിസ്റ്റും ഗാനരചിതാവുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. 52 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകള്‍ക്കായി സംഗീതം ഒരുക്കിയിട്ടുണ്ട്. നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഒളിപ്പോര്, ഉന്നം, ഈട, പെന്‍കൊടി എന്നിവയാണ് ജോണ്‍ പി വര്‍ക്കി സംഗീതം ഒരുക്കിയ മലയാള ചിത്രങ്ങള്‍. കമ്മട്ടിപ്പാടത്തിലെ ‘പറ…പറ’, ‘ചിങ്ങമാസത്തിലെ’ പാട്ടുകള്‍ക്കാണ് ജോണ്‍ സംഗീതം നല്‍കിയത്.

ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീത പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഗിത്താറിസ്റ്റായാണ് കരിയര്‍ ആരംഭിച്ചത്. 1995ല്‍ ഏവിയല്‍ റോക്ക് ബാന്റിന് തുടക്കം കുറിച്ചു. 2000ല്‍ ഏവിയല്‍ റോക്ക് ബാന്റിലൂടെ പുതുതലമുറയുടെ താരമായിമാറിയിരുന്നു. ഇപ്പോഴും ഏവിയല്‍ ബാന്റിന് നേതൃത്വം നല്‍കുന്നുണ്ട്.

