ഓപ്പറേഷന്‍ പി ഹണ്ടില്‍ ഒരാള്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി- ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ ഒരാള്‍ അറസ്റ്റില്‍. മാറമ്പിള്ളി മഞ്ഞപ്പെട്ടി കുതിര പറമ്പ് ഭാഗത്ത് ആശാരിമാലില്‍ വീട്ടില്‍ അബ്ബാസ് (38) ആണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

city exchange

മുപ്പത്തിയാറ് ഇടങ്ങളില്‍ പരിശോധന നടത്തി. ഇരുപത്തിയെട്ട് പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മുപ്പത് മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. . ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോം, സൈബര്‍ സ്റ്റേഷന്‍, സൈബര്‍ സെല്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. വീടുകളിലും സ്ഥാപനങ്ങലുമാണ് പരിശോധന നടന്നത്. പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് അര്‍ധരാത്രി വരെ നീണ്ടു.

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുമെന്ന് എസ്. പി വിവേക് കുമാര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!