മകനെ മര്‍ദ്ദിക്കുന്നത് പിടിച്ചു മാറ്റാന്‍ ചെന്ന അച്ഛന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Web Desk
1 Min Read

പറവൂര്‍: മകനെ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചു മാറ്റാന്‍ ചെന്ന അച്ഛന്‍ മര്‍ദ്ദനമേറ്റ് മരണമടഞ്ഞ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി വീട്ടില്‍ നിഥിന്‍ (24), നീറിക്കോട് പുളിയ്ക്കപറമ്പില്‍ വീട്ടില്‍ തൗഫീക്ക് (22) കരുമാലൂര്‍ തട്ടാംപടി പാണാട് ഭാഗത്ത് തൊടുവിലപ്പറമ്പില്‍ വീട്ടില്‍ വിവേക് (23) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

city exchange

ആലങ്ങാട് നീറിക്കോട് സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്. കഴിഞ്ഞ ഇരുപതിന് വൈകിട്ടായിരുന്നു സംഭവം. വിമല്‍ കുമാറിന്റെ മകന്‍ റോഹിനെയും സുഹൃത്തിനെയും പ്രതികള്‍ ആക്രമിക്കുന്നത് കണ്ട് പിടിച്ച് മാറ്റാന്‍ ചെന്ന വിമല്‍ കുമാറിനെയും ഇവര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്ന് തന്നെ മരണമടഞ്ഞു.

ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് നിഥിനും തൗഫീക്കും ഇതിന് ശേഷം ഇവര്‍ക്ക് രക്ഷപ്പെടാന്‍ വാഹനം നല്‍കി സഹായിച്ചതാണ് വിവേക്. സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ് ഐ രതീഷ് ബാബു, എ എസ് ഐമാരായ സജിമോന്‍, ബിനോജ്, എസ് സി പി ഒ മുഹമ്മദ് നൗഫല്‍, സി പി ഒമാരായ സിറാജുദ്ദീന്‍, എഡ്വിന്‍ ജോണി, പ്രതീഷ് എന്നിവരും അമ്പേഷണ സംഘത്തിലുണ്ടായിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!