വധശ്രമക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Web Desk
1 Min Read

പറവൂര്‍: വധശ്രമ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പറവൂര്‍ പറയക്കാട് കുപ്പത്തടം വീട്ടില്‍ അമല്‍ തമ്പി (25), കപ്പേളക്ക് സമീപം വയലിക്കോടത്ത് ബിനു (26) എന്നിവരെയാണ് വടക്കക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

പറയക്കാട് ഭാഗത്ത് വച്ച് മൂന്ന് യുവാക്കളെ ഇവര്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അമിത വേഗത്തിലും ശബ്ദത്തിലും ബൈക്കോടിച്ചത് പൊലീസില്‍ അറിയിച്ചെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. എസ് എച്ച് ഒ വി സി സൂരജ്, എസ് ഐ അരുണ്‍ ദേവ്, എ എസ് ഐമാരായ വി എം അബ്ദുല്‍ റസാഖ്, ടി എസ് ഗിരീഷ്, സി പി ഒമാരായ റോബര്‍ട്ട് ഡിക്‌സന്‍, എം എ സെബാസ്റ്റ്യന്‍, എം എസ് മിറാഷ്, ലിജോ ഫിലിപ്പ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share This Article
Leave a Comment
error: Content is protected !!